സി.എം.ഐ. സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സിന്റെ സ്ഥാപകനായി ഇന്ന് പ്രചരിപ്പിക്കുന്നത് തെറ്റ് ആണെന്ന് പണ്ട് ഇവര്‍തന്നെ രേഖപ്പെടുത്തിയിരിക്കുന്ന ഭാഗമാണ്, ഈ ലക്കത്തില്‍.
മുട്ടുചിറ പറമ്പില്‍ കുരിയാക്കോസ് കത്തനാര് എന്ന മഹാന് ചെയ്ത മഹത്തായ സംരംഭം, ഇന്നറിയപ്പെടുന്നത് ചാവറ കുരിയാക്കോസ് അച്ചന്റെ പേരില്‍. ‘പറമ്പില്‍’ എന്ന വാക്ക് ‘ചാവറ ‘ എന്നാക്കിമാറ്റപ്പെട്ട കഥ നോക്കൂ.
ഇത് 1897-ല്‍ ഇവര്‍ പുറത്തിറക്കിയ പുസ്തകത്തിലുള്ളതാണ്. ഈ പ്രസ്സിന് സര്‍ക്കാര്‍ അനുമതി വാങ്ങി നല്‍കിയത് വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആയിരുന്ന ലൊദോവിക്കോസ് മെത്രാന് ആയിരുന്നു .
ഈ പ്രസ്സില്‍നിന്നും ആദ്യമായി അച്ചടിച്ചത് ചാവറ കുരിയാക്കോസ് അച്ചന്റെ വക ഒരു ഉപദേശപത്രമാണ്.
അഭിവന്ദ്യ ലുദ് വിക്കോ പിതാവ് അക്കാലത്തെ 1000രൂപ നിര്മാണചെലവിനായി നല്കുകയുണ്ടായി.
ഇതൊക്കെ മനഃപൂര്‍വം അവഗണിച്ചുകൊണ്ടാണ് കണ്ടുനിന്ന ഒരാളുടെ പേരിലേക്ക് സ്ഥാപകഭാണ്ഡം ചുമത്തുന്നത്.
മാന്നാനം ആശ്രമാച്ചുകൂടത്തിന്റെ സുവര്‍ണജൂബിലി സ്മാരകമായി സി.എം.ഐ.സഭയുടെ കീഴിലുള്ള മാന്നാനം സെന്റ് ജോസഫ് പ്രസ്സില്‍നിന്നും 1897-ല്‍ പുറത്തിറക്കിയ ‘ പരിശുദ്ധ യൗസേപിതാവിന്റെ മൂന്ന് ലീലിപുഷ്പങ്ങള്’ എന്ന പുസ്തകത്തിലെ വാക്കുകളാണ് ഇത്തവണ പ്രിന്റിംഗ് രൂപത്തില്‍ കൊടുത്തിട്ടുള്ളത്.
സത്യം പുറത്തുവരില്ല, എന്ന് കരുതിയാകും പറമ്പില്‍ കുരിയാക്കോസ് എന്ന പേര് ചാവറ കുരിയാക്കോസ് എന്ന് കഥാകാരന്മാര് ആക്കിയെടുത്തത്.
ഇത് സി. എം.ഐ. സഭയുടെ സ്ഥാപകരെ കുറിച്ചെഴുതിയ ഭാഗം.
Leave a Reply